കുട്ടനാട്: ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയനിൽ മേഖല തിരിച്ചുള്ള സംഘടന സമ്മേളനങ്ങൾക്ക് ഇന്നു തുടക്കം കുറിക്കും. കഞ്ഞിപ്പാടം, കോമന, കോമന പടിഞ്ഞാറ് അമ്പലപ്പുഴ, കരുമാടി മേഖലകളിലെ സമ്മേളനം രാവിലെ 10നും കരുമാടി കിഴക്കേ മുറി, കളത്തിൽ പാലം, തകഴി സെൻട്രൽ, കുന്നുമ്മ, തെന്നടി, തകഴി വടക്ക് ശാഖ എന്നിവിടങ്ങളിലെ സമ്മേളനം ഉച്ചയ്ക്ക് 2നും നടക്കും.
21, 28നും സെപ്തംബർ 3നും നടക്കുന്ന സമ്മേളനങ്ങളിൽ യോഗം കൗൺസിലർ എബിൻ അമ്പാടി, യൂണിയൻ ചെയർമാൻ പച്ചയിൽ സന്ദീപ്, യൂണിയൻ കൺവീനർ അഡ്വ. പി. സുപ്രമോദം, യൂത്ത്മൂവ്മെന്റ് സംസ്ഥാന ജോയിൻ കൺവീനർ കോട്ടയം സജീഷ്, ടി.ജെ. ശശീന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.