photo
റെജിൻ ജോൺ

ആലപ്പുഴ: വില്പനയ്ക്കായി ശേഖരിച്ച 9 ലിറ്റർ വി​ദേശ മദ്യവുമായി​ പുന്നപ്ര തെക്കു പഞ്ചായത്ത് വാച്ചാക്കൽ വീട്ടിൽ റെജിൻ ജോണി​നെ (34) ആലപ്പുഴ സൗത്ത് സി.ഐ എസ്. അരുൺകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തു. ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപത്ത് നിൽക്കവേയാണ് കുടുങ്ങിയത്. 500 മില്ലിയുടെ 18 കുപ്പികളാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. കോടതിയിൽ ഹാജരാക്കിയ റെജിൻ ജോണിനെ റിമാൻഡ് ചെയ്തു. എസ്.ഐമാരായ രജിരാജ്, വിഷ്ണു വി.സി.നായർ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.