ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ചുള്ള ഹർ ഘർ തിരംഗ കാമ്പയിൻ ആഘോഷമാക്കി ജില്ല. സർക്കാർ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും വീടുകളിലും ഇന്നലെ രാവിലെ ദേശീയ പതാക ഉയർത്തി. ജില്ലയിലെ ഹൗസ് ബോട്ടുകളും ശിക്കാര വള്ളങ്ങളും കാമ്പയിനിൽ പങ്കുചേർന്നു. പുന്നമട ഫിനിഷിംഗ് പോയിന്റിൽ കളക്ടർവി.ആർ.കൃഷ്ണതേജയും ജില്ലാ പൊലീസ് മേധാവി ജി.ജയദേവും ജലയാനങ്ങളിൽ പതാക ഉയർത്തി. ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും ഹൗസ് ബോട്ടുകളുടെയും ശിക്കാര വള്ളങ്ങളുടെയും ഉടമകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ 600 ഓളം ഹൗസ് ബോട്ടുകളിലും ശിക്കാര വള്ളങ്ങളിലും ദേശീയ പതാക ഉയർത്തിയി. ഡി.ടി.പി.സി സെക്രട്ടറിലിജോഎബ്രഹാം, ഹൗസ് ബോട്ട്, ശിക്കാര ഓണേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയർ പങ്കെടുത്തു.