മാവേലിക്കര: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം എക്സ് സർവീസസ് ലീഗ് മാവേലിക്കര താലൂക്ക് കമ്മിറ്റി വിപുലമായി ആഘോഷിക്കും. സാംസ്‌കാരിക സമ്മേളനവും വിദ്യാഭ്യാസ അവാർഡ് വിതരണവും നാളെ രാവിലെ 10ന് മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ മന്ദിരത്തിൽ മാവേലിക്കര മുനിസിപ്പൽ ചെയർമാൻ കെ.വി ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ്‌ എസ് മുരളീധര കൈമൾ അധ്യക്ഷനാവും. പന്തളം എൻ.എസ്.എസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.പി.രാജേന്ദ്രൻ നായർ സ്വാതന്ത്ര്യ സമര സന്ദേശം നൽകും. കേണൽ സി.എസ്. ഉണ്ണിത്താൻ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്യും. ഡോ.ഇന്ദിരാദേവി അനുഗ്രഹ പ്രഭാഷണം നടത്തും. എസ്.പങ്കജാക്ഷൻ പിള്ള, എ.ജാഫർകുട്ടി, എസ്.വിജയൻ പിള്ള, കെ.ടി.രാധാകൃഷ്ണൻ, ബി.എൻ. ശശിരാജ് എന്നിവർ സംസാരിക്കും.