മാവേലിക്കര: കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് വെട്ടിയാർ പ്രൈമറി യൂണിറ്റ് 33ാമത് വാർഷികവും കുടുംബ സംഗമവും 75ാമത് സ്വാതന്ത്ര്യ ദിനാഘോഷവും ആരംഭിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന പൊതുസമ്മേളനം കേരള സ്റ്റേറ്റ് എക്സ് സർവ്വീസ് ലീഗ് താലൂക്ക് പ്രസിഡന്റ് മുരളീധര കൈമൾ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് കെ.ഗോപാലകൃഷ്ണൻ നായർ അധ്യക്ഷനായി. യൂണിറ്റ് രക്ഷിധികാരി കേണൽ ആർ.പി.പി.കുറുപ്പ് മുഖ്യാതിഥികളെ ആദരിക്കുകയും സ്മരണിക പ്രകാശനം നിർവ്വഹിക്കുകയും ചെയ്തു. വിംഗ് കമാൻഡർ എസ്.പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.ഇ.എസ്.എൽ താലൂക്ക് സെക്രട്ടറി എസ്.പങ്കജാക്ഷൻപിള്ള, സുശീല എന്നിവർ സംസാരിച്ചു. അക്ഷയ അനിൽകുമാർ, ആര്യൻ.ആർ.കുമാർ എന്നിവരുടെ കലാപരിപാടികൾ നടന്നു. യൂണിറ്റ് സെക്രട്ടറി അനിൽകുമാർ സ്വാഗതവും ട്രഷറർ അരവിന്ദാക്ഷൻ പിള്ള നന്ദിയും പറഞ്ഞു. ഇന്ന് രാവിലെ ഹോമിയോ മെഡിക്കൽ ക്യാമ്പ് നടക്കും.15ന് രാവിലെ 9ന് പ്രസിഡന്റ് കെ.ഗോപാലകൃഷ്ണൻ നായർ പതാക ഉയർത്തും. തുടർന്ന് ഓഡിറ്റർ കെ.ജനാർദ്ദനൻ പിള്ള മിഠായി വിതരണം ചെയ്യും. 9.30ന് യോഗാചാര്യൻ എം.രാമചന്ദ്രക്കുറുപ്പ് യോഗാ പ്രഭാഷണവും പ്രദർശനവും നടത്തും.