 
മാന്നാർ: ബാലസംഘം മാന്നാർ ഏരിയ സമ്മേളനം പുലിയൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി അനന്തലക്ഷ്മി ഉദ്ഘാടനം ചെയ്തു. ദേവികാ ദേവരാജൻ അദ്ധ്യക്ഷയായി. ഏരിയ സെക്രട്ടറി അമൃത മധു പ്രവർത്തന റിപ്പോർട്ടും ജില്ലാ പ്രസിഡന്റ് അതുൽ രാധാകൃഷ്ണൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന എക്സിക്യുട്ടീവ് അംഗം ശ്രീലേഖ, ജില്ലാ കൺവീനർ എം.ശിവപ്രസാദ്, ജില്ലാ വൈസ് പ്രസിഡന്റ് അഭിജിത്ത്, പ്രൊഫ.പി.ഡി.ശശിധരൻ, പുഷ്പലതാ മധു, സ്വാഗതസംഘം കൺവീനർ കെ.പി.പ്രദീപ്, സുകുമാരി തങ്കച്ചൻ, കെ.എം.അശോകൻ, ആർ.അനീഷ്, എൻ.സുധാമണി, ഏരിയ കൺവീനർ ഗോപീഷ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ : ശ്രീക്കുട്ടി (പ്രസിഡന്റ്), സ്വർണ, ദിൽജിത്ത് (വൈസ് പ്രസിഡന്റുമാർ), അഭിഷേക്(സെക്രട്ടറി), ദേവിക ദേവരാജൻ, അമൃത മധു (ജോയിന്റ് സെക്രട്ടറിമാർ), ഗോപീഷ് പി.ജി(കൺവീനർ), ഇ.എൻ.നാരായണൻ, പ്രജിത (ജോയിന്റ് കൺവീനർമാർ), ഷാരോൺ പി.കുര്യൻ(കോ-ഓർഡിനേറ്റർ)