s
മഹാത്മാഗാന്ധിക്ക് നിവേദനം നൽകുന്ന പെൺകുട്ടിയുടെ രംഗ പുനരാവിഷ്കരിക്കുന്നു

മാവേലിക്കര: സ്വാതന്ത്ര്യത്തിന്റെ അമൃത വർഷവുമായി ബന്ധപ്പെട്ട് ബിഷപ്പ് ഹോഡ്ജസ് ഹയർ സെക്കൻഡറി സ്കൂൾ നടത്തിയ, ഗാന്ധിജിയുടെ മാവേലിക്കര സന്ദർശനത്തിന്റെ പുനരാവിഷ്കാരം ശ്രദ്ധേയമായി. 1937 ജനുവരി 17ന് തട്ടാരമ്പലത്ത് എത്തിയ മഹാത്മാഗാന്ധിക്ക് നിവേദനം നൽകുന്ന പെൺകുട്ടിയുടെ രംഗമാണ് അവതരിപ്പിച്ചത്. സാഹിത്യകാരൻ ജോർജ് തഴക്കര ഉദ്ഘാടനം ചെയ്തു. തുടർന്ന് വി.എസ്.എം ആശുപത്രി ജംഗ്ഷനിൽ നിന്നും തട്ടാരമ്പലം ജംഗ്ഷൻ വരെ പദയാത്ര നടത്തി. ഗാന്ധിജി തട്ടാരമ്പലത്ത് നടത്തിയ പ്രസംഗത്തിന്റെ കോപ്പി പൊതുജനങ്ങൾക്ക് നൽകി. ഹെഡ്മാസ്റ്റർ ജോർജ് വർഗീസ്, സാമൂഹ്യശാസ്ത്ര കൺവീനർ ഐസക് ഡാനിയൽ, സ്റ്റാഫ് സെക്രട്ടറി മിനി വർഗീസ്, പി.ടി.എ പ്രസിഡൻ്റ് ബിജു ഡേവിഡ്, അധ്യാപകരായ സ്റ്റാൻലി യോഹന്നാൻ, ജിബി ജോർജ്, ജൂലി എം ഈപ്പൻ തുടങ്ങിയവർ പദയാത്രയിൽ പങ്കെടുത്തു.