aashramam
ശുഭാനന്ദ ഗുരുദേവ ജന്മഭൂമിയായ മാന്നാർ കുട്ടംപേരൂർ ആദർശാശ്രമത്തിൽ ദേശീയ പതാക ഉയർത്തുന്നു

മാന്നാർ : രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ശുഭാനന്ദ ഗുരുദേവ ജന്മഭൂമിയായ കുട്ടംപേരൂർ ആദർശാശ്രമത്തിൽ ദേശീയ പതാക ഉയർത്തി. ആചാര്യൻ മണിക്കുട്ടൻ, ജനറൽ സെക്രട്ടറി അപ്പുക്കുട്ടൻ, പ്രസിഡന്റ് ഷാലു, ജോയിന്റ് സെക്രട്ടറി ഓമനക്കുട്ടൻ, വിജയാനന്ദൻ, യുവജന അംഗങ്ങൾ, മഹിളാസംഘം പ്രവർത്തകർ എന്നിവർ പങ്കെടുത്തു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സാമൂഹിക പ്രവർത്തനങ്ങളും ശുചീകരണ പ്രവർത്തനങ്ങളും മാന്നാറിൽ സംഘടിപ്പിക്കുമെന്നും ഓണക്കിറ്റ് വിതരണം നടത്തുമെന്നുംജനറൽ സെക്രട്ടറി അറിയിച്ചു.