
ചേർത്തല : സംസ്ഥാനത്ത് ആദ്യമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ രൂപീകരിച്ച വനിതാ ഗാനമേള ട്രൂപ്പിന്റെയും സ്ത്രീകളുടെ നേതൃത്വത്തിലുള്ള ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകൾക്ക് പഞ്ചായത്ത് വാങ്ങി നൽകിയ ഉപകരണങ്ങളുടെയും ഉദ്ഘാടനം അഡ്വ.എ.എം ആരിഫ് എം.പി. നിർവ്വഹിച്ചു. മന്ത്രി പി. പ്രസാദ് വനിതാ ഗാനമേളയുടെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി വനിതാ ഗ്രൂപ്പുകൾ ഉൽപ്പാദിപ്പിക്കുന്ന നാച്ചുറൽ കഞ്ഞിക്കുഴി ഉൽപ്പന്നങ്ങൾ വിപണിയിലിറക്കി.. ചേർത്തല രാജേഷ്, കൂറ്റുവേലി ബാലചന്ദ്രൻ എന്നിവരെ ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ ആദരിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വി.ഉത്തമൻ ,ബിജി അനിൽകുമാർ ,സുധാ സുരേഷ്, പി.എസ് ശ്രീലത, വി.പ്രദീപ് കുമാർ , എസ്. ശ്രീകുമാർ , പ്രശാന്ത് ബാബു, കെ. കമലമ്മ , ജ്യോതി മോൾ ബൈരഞ്ചിത്ത്, പി.ഗീതാകുമാരി , എസ്.ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ സ്വാഗതവും സി.ഡി.എസ് ചെയർ പേഴ്സൻ സുനിതാ സുനിൽ നന്ദിയും പറഞ്ഞു.