santhwan
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷം നന്മ മരം ഗ്ലോബൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ, ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള സാന്ത്വനം സ്പെഷ്യൽ സ്കൂളിൽ ആഘോഷിച്ചപ്പോൾ

ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷം നന്മ മരം ഗ്ലോബൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ, ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള സാന്ത്വനം സ്പെഷ്യൽ സ്കൂളിൽ ആഘോഷിച്ചു. പ്രത്യേക പരിഗണന അർഹിക്കുന്ന 120 പരം കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ വേണ്ടി പരിശ്രമിക്കുന്ന സി. ലിൻഡ ജോസഫിനെ ആദരിക്കുകയും കുട്ടികൾക്ക് മധുര വിതരണം നടത്തുകയും ചെയ്തു. തുടർന്ന് വിദ്യാലയങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടു. യോഗത്തിൽ ജില്ലാ കോ ഓർഡിനേറ്റർ കെ.എസ്. മായ ഭായ്, കേരള ന്യൂസ് പേപ്പേഴ്സ് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോൺസൺ, സേവ് ആലപ്പി ഓർഗനൈസർ ഷിബു ഡേവിഡ്, അദ്ധ്യാപകരായ ബി. യേശുദാസ്, വി.എസ്. ഗ്രേസി, ജോസഫ് പി.ബർണാഡ്, ലിനി സോണി, എസ്. ഷീജ, ബിജു മൈക്കിൾ എന്നിവർ സംസാരിച്ചു.