ആലപ്പുഴ: നഗരസഭയിൽ നിന്നും കൗൺസിലർ സാജേഷ് ചാക്ക്പറമ്പ് വഴിയെത്തിച്ച പതാകകൾ കൈതവന കുന്തിക്കുളങ്ങര റസിഡൻസ് അസോസിയേഷനിലെ എല്ലാ വീടുകളിലും ഉയർത്തി. അസോസിയേഷൻ പ്രസിഡന്റ് മാത്യു ചെറുപറമ്പനും, സെക്രട്ടറി വേണു ഗോപാൽ പണിക്കരും, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ചേർന്ന് എല്ലാ വീടുകളിലും പതാകകൾ എത്തിക്കുന്നതിന് നേതൃത്വം നൽകി. ഇന്ന് അസോസിയേഷന്റെ സ്ഥിരം കൊടിമരത്തിൽ പ്രസി‌ന്റ് മാത്യു ചെറുപറമ്പൻ ദേശീയ പതാക ഉയർത്തും.