 
ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം തുമ്പോളി 478-ാംനമ്പർ ശാഖയിൽ 168-ാമത് ചതയ ദിനാഘോഷത്തിന്റെ ഫണ്ട് പിരിവ് ഉദ്ഘാടനം ചതയ ദിനാഘോഷ കമ്മറ്റി ചെയർമാൻ എം. ബിജുവിന് ആദ്യ സംഭാവന നൽകി കൊമ്മാടി ദേവസ്വം പറമ്പിൽ ഡി.ജി. സാരഥി നിർവഹിച്ചു. ചതയദിനാഘോഷ കമ്മിറ്റി ചെയർമാൻ എം. ബിജു അദ്ധ്യക്ഷത വഹിച്ചു. ശാഖായോഗം പ്രസിഡന്റ് വി.ബി. രണദേവ്, സെക്രട്ടറി ജി. മോഹൻകുമാർ, യൂണിയൻ കൗൺസിലർ വി.ആർ. വിദ്യാധരൻ, ഡി.ജി. സാരഥി, ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ കെ.എം. ബൈജു എന്നിവർ സംസാരിച്ചു. ശാഖയിൽ 101 അംഗ ചതയദിനാഘോഷ കമ്മിറ്റിയും രൂപീകരിച്ചു.