t
t

ആലപ്പുഴ: കെ.എസ്.ആർ.ടി.സി ജില്ലാ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നാലമ്പല ദർശന പാക്കേജിന് ഇന്ന് സമാപനമാകും. 30 ട്രിപ്പുകൾ പൂർത്തിയാക്കിയാണ് കർക്കട സ്പെഷ്യൽ ട്രിപ്പ് അവസാനിക്കുന്നത്. മാവേലിക്കര,ചേർത്തല ഡിപ്പോകളാണ് ഏറ്റവും കൂടുതൽ ട്രിപ്പുകൾ ഓപ്പറേറ്റ് ചെയ്തത്. മികച്ച രീതിയിൽ ട്രിപ്പുകൾ ക്രമീകരിക്കാൻ സഹായിച്ച ജീവനക്കാർക്കും യാത്രക്കാർക്കും ബഡ്ജറ്റ് ടൂറിസം സെൽ ജില്ലാ കോർഡിനേറ്റർ ഷെഫീഖ് ഇബ്രാഹിം നന്ദി അറിയിച്ചു. വിവിധ ഡിപ്പോകളിൽ നിന്നു നടത്തിയ നാലമ്പല ദർശനങ്ങൾ: മാവേലിക്കര - 7, ചേർത്തല - 6, എടത്വ - 5, ഹരിപ്പാട് - 4, കായംകുളം - 4, ആലപ്പുഴ - 3, ചെങ്ങന്നൂർ - 1