ആലപ്പുഴ: ഗുരുധർമ്മ പ്രചരണ സഭ ജില്ലാ കമ്മിറ്റി അംഗങ്ങളുടെയും മണ്ഡലം ഭാരവാഹികളുടെയും ജനറൽ ബോഡിയും സ്വാതന്ത്ര്യദിന സംഗമവും ഇന്ന് ഉച്ചയ്ക്ക് 2ന് ആലപ്പുഴ ചടയമുറി ഹാളിൽ ജി.ഡി.പി.എസ് കേന്ദ്രസമിതി രജിസ്ട്രാർ അഡ്വ.പി.എം.മധു ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സതീശൻ അത്തിക്കാട് അദ്ധ്യക്ഷത വഹിക്കും. ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ജി.ശ്രീകുമാർ സ്വാതന്ത്ര്യദിന സന്ദേശം നൽകും. കേന്ദ്രസമിതി എക്സിക്യൂട്ടിവംഗം പി.കമലാസനൻ മുഖ്യപ്രഭാഷണം നടത്തുമെന്ന് സെക്രട്ടറി എം.ഡി.സലിം അറിയിച്ചു.