merit-evening
എസ്.എൻ.ഡി.പി യോഗം പള്ളിക്കൽ മഞ്ഞാടിത്തറ 337-ാം നമ്പർ ശാഖാ യോഗത്തിൽ നടന്ന മെരിറ്റ് ഈവനിംഗ് ഉദ്ഘാടനം മാവേലിക്കര ടി.കെ. മാധവൻ സ്മാരക യൂണിയൻ കൺവീനർ ഡോ.എ.വി. ആനന്ദരാജ് നിർവഹിക്കുന്നു

മാവേലിക്കര: എസ്.എൻ.ഡി.പി യോഗം പള്ളിക്കൽ മഞ്ഞാടിത്തറ 337-ാം നമ്പർ ശാഖാ യോഗത്തിൽ നടന്ന മെരിറ്റ് ഈവനിംഗ് ഉദ്ഘാടനം മാവേലിക്കര ടി.കെ. മാധവൻ സ്മാരക യൂണിയൻ കൺവീനർ ഡോ.എ.വി. ആനന്ദരാജ് നിർവഹിച്ചു. ശാഖാ പ്രസിഡന്റ് എൻ. ഷാജി അദ്ധ്യക്ഷത വഹിച്ച. യൂണിയൻ ജോ. കൺവീനർ ഗോപൻ ആഞ്ഞിലിപ്ര മുഖ്യപ്രഭാഷണം നടത്തി. അഡ്. കമ്മിറ്റി അംഗം വിനു ധർമ്മരാജ് ഉന്നത വിജയികളെ ആദരിച്ചു. യൂണിയൻ വനിതാസംഘം ചെയർമാൻ എൽ. അമ്പിളി സ്കോളർഷിപ്പ് വിതരണം നടത്തി. ശാഖാ സെക്രട്ടറി ഡി. സോമൻ ആമുഖ പ്രസംഗം നടത്തി. വൈസ് പ്രസിഡന്റ് ശിവാനന്ദൻ, വനിതാ സംഘം പ്രസിഡന്റ് ഉഷ സുരേഷ്, സെക്രട്ടറി ലളിത സുകുമാരൻ എന്നിവർ സംസാരിച്ചു.