 
ആലപ്പുഴ: ജയിൽ മിനിസ്ട്രി ആലപ്പുഴ രൂപതയുടെ നേതൃത്വത്തിൽ മാക്‌സ് മില്യൻ കോൾബെയുടെ ഓർമ്മ ദിനവുമായി ബന്ധപ്പെട്ട് ആലപ്പുഴ സബ് ജയിലിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ജയിൽ സൂപ്രണ്ട് ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറ് വി.ജി.വിഷ്ണു മുഖ്യപ്രഭാഷണം നടത്തി. ജയിൽ മിനിസ്ട്രി കോ ഓർഡിനേറ്റർ ഉമ്മച്ചൻ പി.ചക്കുപുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ഡോ പ്രീതി, ബാബു അത്തിപ്പൊഴിയിൽ, ജോസ് ആന്റണി, സാബു, സെലിൻ ജോസഫ്, വിവിധ സന്യസ്ത സഭകളെ പ്രതിനിധീകരിച്ച് സിസ്റ്റർമാർ എന്നിവർ പങ്കെടുത്തു. ഒളിമ്പിക്‌സ് അസോസിയേഷന്റെ സഹകരണത്തോടെ ജയിൽ അന്തേവാസികൾക്കായി കാരംസ്, ചെസ്മത്സരങ്ങളും പരിശീലന പരിപാടികളും സംഘടിപ്പിക്കുമെന്ന് വി.ജി. വിഷ്ണു അറിയിച്ചു.