j
നഗരസഭാ കൗൺസിലർ ഇല്ലിക്കൽ കുഞ്ഞുമോൻ സംഘടിപ്പിച്ച മെരിറ്റ് അവാർഡ് ജയാരവം - 2022 എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: നഗരസഭാ കൗൺസിലർ ഇല്ലിക്കൽ കുഞ്ഞുമോൻ സംഘടിപ്പിച്ച മെരിറ്റ് അവാർഡ് ജയാരവം - 2022 എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ നൂറു ശതമാനം വിജയം കൈവരിച്ച വട്ടയാൽ സെന്റ് മേരിസ് സ്‌കൂൾ എച്ച്.എം ജാക്‌സനെയും ഉന്നത വിജയം നേടിയ ഡിവിഷനിലെ വിദ്യാർത്ഥികളെയും അനുമോദിച്ചു. ഇല്ലിക്കൽ കുഞ്ഞുമോൻ അദ്ധ്യക്ഷനായി. നഗരസഭാ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, എ.എം.സൈഫുദ്ദീൻ, കെ.ഹംസ, സാബു.വി.തോമസ്, രാജീവൻ, അഷറഫ്, ഷാഹുൽഹമീദ്, കബീർ.എം.വലിയകുളം എന്നിവർ സംസാരിച്ചു. സി.ഡി.എസ് ചെയർപേഴ്‌സൺ സോജ സ്വാഗതം പറഞ്ഞു.