കായംകുളം: എസ്.എൻ.ഡി.പി യോഗം ശാഖാ പ്രസിഡന്റും കായംകുളം നോർത്ത് മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായിരുന്ന പനയ്ക്കൽ രാജുവിന്റെ മൂന്നാം ചരമവാർഷികം ആചരിച്ചു.
അനുസ്മരണ സമ്മേളനവും അവാർഡ് ദാനവും എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ സെക്രട്ടറി പി. പ്രദീപ് ലാൽ ഉദ്ഘാടനം ചെയ്തു. കോളേജ് വെസ്റ്റ് റസിഡൻസ് അസോ. പ്രസിഡന്റ് ഷാനവാസ് പറമ്പി അദ്ധ്യക്ഷത വഹിച്ചു.കൗൺസിലർ ഷീബ ഷാനവാസ് ,പനയ്ക്കൽ ദേവരാജൻ,രതീഷ് രാജു,സുഭാഷ് കാവിനേത്ത് ,വിഷ്ണുപ്രസാദ് ,ആർ. ഭദ്രൻ ,അബ്ദുൽ ജലീൽ , നസീമ ഷംസുദ്ദീൻ ,ആർ. വിനോദ് ,ശിവൻ പിള്ളഎന്നിവർ സംസാരിച്ചു.