chess
പ്രൈം ചെസ്സ് അക്കാഡമിയുടെ ഉദ്ഘാടനം ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി വിഷ്ണു നിർവഹിക്കുന്നു

ആലപ്പുഴ: ജി​ല്ലയി​ലെ ആദ്യ ചെസ് അക്കാഡമിയായ പ്രൈം ചെസ് അക്കാഡമി​യുടെ ഉദ്ഘാടനം റിലയൻസ് മാളിലെ ഓഡിറ്റോറിയത്തിൽ ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി വിഷ്ണു നിർവഹിച്ചു.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 250 കായിക താരങ്ങൾ പങ്കെടുത്ത ചെസ് ടൂർണമെന്റും ഇതോടൊപ്പം നടന്നു. ഡോ. കുക്കു അദ്ധ്യക്ഷത വഹിച്ചു. ഡോ.അനൂപ് സ്വാഗതംപറഞ്ഞു. അക്കാ‌ഡമി ഭാരവാഹികളായ പ്രവീൺ, ബിബി സെബാസ്റ്റ്യൻ, സനിൽ, സലിൽ എന്നിവർ സംസാരിച്ചു.

നന്നായി കളിക്കുന്ന വിദ്യാർത്ഥികൾക്ക് കൂടുതൽ പ്രൊഫഷണലായി മത്സരിക്കാനുള്ള പരിശീലനം ഉറപ്പുവരുത്തുമെന്നും സ്‌കൂളുകളിൽ ആവശ്യമായ സഹായങ്ങൾ നൽകുമെന്നും വി.ജി.വിഷ്ണു അറിയിച്ചു.