ആലപ്പുഴ: സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗഭായി ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ 'എന്റെ ഇന്ത്യ, എവിടെ ജോലി , എവിടെ ജനാധിപത്യം' മതനിരപേക്ഷതയുടെ കാവലാളാവുക എന്ന മുദ്രാവാക്യമുയർത്തി ഫ്രീഡം സ്ട്രീറ്റ് സംഘടിപ്പിക്കും. വൈകിട്ട് 4ന് ഇ.എം.എസ് സ്റ്റേഡിയത്തിൽ നിന്നാരംഭിക്കുന്ന യുവജനറാലി നഗരചത്വരത്തിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യും.