ഹരിപ്പാട്: കേരള തണ്ടാൻ മഹാസഭ കാർത്തികപ്പള്ളി യൂണിയൻ നമ്പർ 1/1950 ന്റെ നേതൃത്വത്തിൽ മഹാത്മ കുഞ്ഞൻ വെളുമ്പൻ അനുസ്മരണവും പ്രതിമ അനാച്ഛാദനവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്നു. ആചാര്യ പ്രതിമ അനാച്ഛാദനം യൂണിയൻ പ്രസിഡന്റ് കെ.അനിയൻ നിർവഹിച്ചു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം സി. ആർ മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.അനിയൻ അദ്ധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസ അവാർഡ് വിതരണം വി.ശശി എം.എൽ.എ നിർവഹിച്ചു. കെ.ടി.എം എസ് സംസ്ഥാന പ്രസിഡന്റ് പി.എൻ.പ്രേമചന്ദ്രൻ മുഖ്യപ്രഭാഷണവും പ്ലസ് ടു അവാർഡ് വിതരണവും നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ജി.വരധരാജൻ എസ്.എസ്.എൽ.സി അവാർഡ് വിതരണം നടത്തി. യൂണിയൻ സെക്രട്ടറി എം.വി ജയലാൽ സ്വാഗതം പറഞ്ഞു. കെ.ടി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. രാജേന്ദ്രൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ സുധാകരൻ ചിങ്ങോലി, പ്രമോദ്. എസ്.ധരൻ, അഡ്വ. ഉണ്ണി.ജെ.വാര്യത്ത്, മഹിളാ സമിതി താലൂക്ക് യൂണിയൻ സെക്രട്ടറി സുശീല കമലാപുരം, കെ.ടി.വൈ.എ താലൂക്ക് യൂണിയൻ സെക്രട്ടറി കൃഷ്ണചന്ദ്രൻ, യൂണിയൻ കൗൺസിലർമാരായ കെ.ഷാജീവൻ, ഡി.സുരേഷ് എന്നിവർ പങ്കെടുത്തു. ഐടി മീഡിയ സെൽ കൺവീനർ സുനിൽ ശിവദാസ് നന്ദി പറഞ്ഞു.