ഹരിപ്പാട്: എസ്. എൻ. ഡി. പി യോഗം ചേപ്പാട് യൂണിയനിൽ ശ്രീനാരായണഗുരുവിന്റെ 168-ാം മത് ഗുരുജയന്തിയും 95-ാം മത് മഹാസമാധിയും വിപുലമായ പരിപാടികളോടു കൂടി ആഘോഷിക്കുവാൻ മേഖലായോഗങ്ങൾ തീരുമാനിച്ചു. ശാഖയിലും വൈവിധ്യമാർന്ന ആഘോഷ പരിപാടികളാണ് മേഖല യോഗങ്ങൾ രൂപം നൽകിയിട്ടുള്ളത്. 30 പതാകദിനമായി ആചരിച്ചുകൊണ്ട് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. ജയന്തി, സമാധി ദിനങ്ങളിൽ രാവിലെ 6 ന് യൂണിയൻ നേതൃത്വത്തിൽ മഹാശാന്തിഹവനത്തോട് കൂടി പരിപാടികൾ ആരംഭിക്കും. ഗുരുദേവൻ ഉപദേശിച്ചുതന്ന ഹോമമന്ത്രം ഉപയോഗിച്ചുകൊണ്ടുള്ള യജ്ഞത്തിന് ആചാര്യൻ എസ്. വിജയാനന്ദ് നേതൃത്വം നൽകും. തുടർന്ന് ശാഖാ കേന്ദ്ര ങ്ങളിൽ ഗുരുദേവ കൃതികളുടെ പാരായണവും. ഉച്ചക്ക് ശേഷം ഘോഷയാത്ര പ്രഭാഷണം, ജയന്തി സമ്മേളനം. കലാപരിപാടികൾ, വിദ്യാഭ്യാസ പ്രോത്സാഹന പരിപാടി, ചികിത്സാ ധനസഹായവിതരണം, പ്രതിഭകളെ ആദരിക്കൽ തുടങ്ങിയവയും നടത്തും. യൂണിയൻ പ്രസിഡന്റ് എസ്. സലികുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗങ്ങളിൽ യൂണിയൻ സെക്രട്ടറി എൻ അശോകൻ, വൈസ് പ്രസിഡന്റ് ഡി.കാശിനാഥൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.കെ.ശ്രീനിവാസൻ, ഡി.ധർമ്മരാജൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ തൃക്കുന്നപ്പുഴ പ്രസന്നൻ, എസ്. ജയറാം, അഡ്വ.യു.ചന്ദ്രബാബു, അയ്യപ്പൻ കൈപ്പള്ളിൽ, ജെ.ബിജുകുമാർ, ബി.രഘുനാഥ്, പി.എൻ.അനിൽകുമാർ, വനിതാസംഘം, യൂത്ത്മൂവ്മെന്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.