bsj
ഹരിപ്പാട് റോട്ടറി ക്ലബ് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിൽ മഞ്ജു കൈപ്പള്ളിൽ സംസാരിക്കുന്നു

ഹരിപ്പാട്: റോട്ടറി ക്ലബിന്റെയും, ഹരിപ്പാട് ബി.ആർ.സിയും, സംസ്ഥാന ആരോഗ്യവകുപ്പിന്റെയും, സംയുക്ത ആഭിമുഖ്യത്തിൽ റോട്ടറി ഡിസ്ട്രിക്ട് 3211ന്റെ പ്രോജക്ട് "അമൃതം", ഹരിപ്പാട് ബി.ആർ.സിയിൽ നടപ്പിലാക്കിയപ്പോൾ 200 ഓളം കാഴ്ചവൈകല്യമുള്ള സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി കണ്ണടകൾ ലഭിച്ചു. ഒപ്പം അവർക്കെല്ലാം സൗജന്യ ദന്ത ശ്രവണ പരിശോധനയും നടത്തി. മെഡിക്കൽ ക്യാമ്പ് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ടി. എസ് താഹ ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് റോട്ടറി ക്ലബ് പ്രസിഡന്റ് മഞ്ജു കൈപ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ബി.ആർ.സി പ്രോഗ്രാം കോർഡിനേറ്റർ ജൂലി.എസ്.ബിനു, റോട്ടറിയുടെ അസിസ്റ്റന്റ് ഗവർണർ, കെ.അജയകുമാർ, റോട്ടറിയുടെ അമൃതം പ്രോജക്ടിന്റെ ജില്ലാ ചെയർമാൻ പ്രസാദ് .സി .മൂലയിൽ തുടങ്ങിയവർ സംസാരിച്ചു. റെജി ജോൺ, മനു മോഹൻ, മോഹനൻ, ബിജു മാത്യു എന്നിവർ സന്നദ്ധ സേവനങ്ങൾക്ക് നേതൃത്വം നൽകി. ഡോ.വീണ. എസ് .രവീന്ദ്രന്റെയും, ഡോ. ഷെർലി ലോഹിതന്റെയും, ഡോ.ജെസിൻ. വൈ .ദാസിന്റെയും, ഡോ.അർഷാ ലോഹിതന്റെയും നേതൃത്വത്തിൽ പരിശോധനകൾ നടത്തി. ഇതോടൊപ്പം നടന്ന ബോധവത്കരണ പരിപാടികളിൽ ഡോ.ഷെർലി ലോഹിതൻ കൗമാരക്കാരുടെ ആരോഗ്യ പരിപാലനത്തിൽ രക്ഷകർത്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും, ഡോ. ജെസിൻ ദന്ത സംരക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും, പ്രൊഫ. ശബരിനാഥ് ആരോഗ്യ സംരക്ഷണത്തെപ്പറ്റിയും ക്ലാസ് നയിച്ചു.