ഹരിപ്പാട്: മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി വസഥം പകൽ വീട്ടിൽ സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം ഇന്ന് സംഘടിപ്പിക്കുന്നു. രാവിലെ 8ന് വസഥം പകൽ വീട്ടിൽനടക്കുന്ന ചടങ്ങിൽ ചേപ്പാട് പഞ്ചായത്ത് പ്രസിഡന്റെ എം.കെ വേണുകുമാർ ദേശീയ പതാക ഉയര്‍ത്തും. സാന്ത്വനം പ്രസിഡന്റ് ജോൺ തോമസിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പ്ലാറ്റിനം ജൂബിലി സമ്മേളനം മുൻ ജില്ലാ പൊലീസ് മേധാവി വി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യും.യോഗത്തിൽ സീനിയർ സിറ്റിസൺ ഫോറം അംഗ‌ങ്ങളും വനിതാ വേദി അംഗങ്ങളും പങ്കെടുക്കും.