dewaswam-hsparumala
പരുമല ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സ്‌കൂൾ പരിസരത്ത് 75 ദേശീയ പതാകകൾ ഉയർത്തിയപ്പോൾ

മാന്നാർ: പരുമല ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സ്‌കൂളിൽ നാഷണൽ സർവീസ് സ്‌കീം സപ്തദിന ക്യാമ്പിനോട് അനുബന്ധിച്ച് സ്‌കൂൾ പരിസരത്ത് 75 ദേശീയ പതാകകൾ ഉയർത്തി. തുടർന്ന് പ്രദേശത്തെ വീടുകളിൽ പതാക വിതരണം നടത്തുകയും ചെയ്തു. പി.ടി.എ പ്രസിഡന്റ് ആർ. അനിൽകുമാർ പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു. എൻ.എസ്.എസ് ജില്ലാ കൺവീനർ വി​.എസ്. ഹരികുമാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബിന്ദു എസ്.നായർ, വോളണ്ടിയർ ലീഡർമാരായ കെ.എം. ആർച്ച, ജി​. ആദിത്യൻ, അദ്ധ്യാപകരായ എൻ. ലേഖ, പി​. റാണി തുടങ്ങിയവർ പങ്കെടുത്തു.