ആലപ്പുഴ: പ്രസ് ക്ലബ്ബ് കുടുംബമേളയും സ്വാതന്ത്ര്യ ദിനാഘോഷവും ഇന്ന് നടക്കും. ആലപ്പുഴ പാം ബീച്ച് റിസോർട്ടിൽ രാവിലെ 9.30ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എസ്. സജിത്ത് ദേശീയ പതാക ഉയർത്തും. 10.30ന് മന്ത്രി പി. പ്രസാദ് കുടുംബമേളയും സ്വാതന്ത്ര്യ ദിനാഘോഷവും ഉദ്ഘാടനം ചെയ്യും. എസ്. സജിത്ത് അദ്ധ്യക്ഷത വഹിക്കും. കെ.സി. വേണുഗോപാൽ എം.പി സ്വാതന്ത്ര്യദിന സന്ദേശവും എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണവും നടത്തും. എം.എൽ.എമാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, കളക്ടർ വി.ആർ. കൃഷ്ണതേജ, ജില്ലാ പൊലീസ് ചീഫ് ജി. ജയ്‌ദേവ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ്, കൗൺസിലർ റീഗോ രാജു തുടങ്ങിയവർ പങ്കെടുക്കും. പ്രസ് ക്ലബ്ബ് സെക്രട്ടറി ടി.കെ. അനിൽകുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി ബിനീഷ് പുന്നപ്ര നന്ദിയും പറയും . ഉച്ചയ്ക്ക് 2ന് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്‌സൺ സൗമ്യ രാജ് സമ്മാന ദാനം നിർവഹിക്കും.