photo
കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുദേവ ക്ഷേത്രസന്നിധിയിൽ ചതയദിന പ്രാർത്ഥനയോടനുബന്ധിച്ച് ബേബി പാപ്പാളിൽ നേതൃത്വം നൽകിയ ഗുരുദേവ ദിവ്യനാമാർച്ചന

ആലപ്പുഴ: കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുദേവ ക്ഷേത്രസന്നിധിയിൽ ചതയദിന പ്രാർത്ഥനയോടനുബന്ധിച്ച് 75-ാം സ്വാതന്ത്ര്യദിനാചരണ സന്ദേശവും ദേശീയഗാനാലപനവും നടത്തി. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദേവസ്വം സെക്രട്ടറി പി.കെ. ധനേശൻ അദ്ധ്യക്ഷത വഹിച്ചു. ബേബി പാപ്പാളിൽ ദേശീയഗാനാലപനം നടത്തി. ദേവസ്വം മാനേജർ മുരുകൻ പെരക്കൻ, ജോയിന്റ് സെക്രട്ടറി വി.കെ. മോഹനദാസ്, ട്രഷറർ കെ.വി. കമലാസനൻ എന്നിവർ സംസാരിച്ചു. ബേബി പാപ്പാളിൽ ഗുരുദേവ ദിവ്യനാമാർച്ചനയും സോഫി വാസുദേവൻ ഗുരുദേവ കൃതികളെ കുറിച്ച് ക്ളാസും എടുത്തു. തുടർന്നു ഗുരുപ്രസാദ വിതരണത്തോടെ ചടങ്ങുകൾ സമാപിച്ചു.