ആലപ്പുഴ: പോള-ചാത്തനാട് ശ്രീ ഗുരുദേവദർശ പ്രചരണ സംഘത്തിന്റെ നേതൃത്വത്തിൽ 168-ാം ഗുരുദേവജയന്തി ആഘോഷം സെപ്തംബർ 10നും മഹാസമാധി 21നും വിവിധ ചടങ്ങുകളടെ ആചരിക്കാൻ തീരുമാനിച്ചു. മഹാമാധി ദിനത്തിൽ സമൂഹപ്രാർത്ഥന, പായസവിതരണം എന്നീ ചടങ്ങുകൾ എസ്.ജി.പി.എസ് നഗറിൽ നടത്തുവാനും തീരുമാനിച്ചു. വിശേഷാൽ പൊതുയോഗത്തിൽ സംഘം പ്രസിഡന്റ് കെ.ബി. സാധുജൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്. അജിത്ത്, റെജി കണിയാംപറമ്പിൽ, പി.സാബു, വനിതാ കൺവീനർ ബിന്ദു രാജേഷ്, സുഭഗൻ, പി. പ്രസന്ന കുമാർ, ഡി. ദിനേശ് എന്നിവർ സംസാരിച്ചു.