a

മാവേലിക്കര: സ്വാതന്ത്ര്യ സമരസേനാനി പുന്നമൂട് കളക്കാട്ട് വീട്ടില്‍ കെ.ഗംഗാധരപ്പണിക്കരെ സി.പി.എം മാവേലിക്കര ഏരിയ കമ്മിറ്റി ആദരി​ച്ചു. പുന്നമൂട് ജംഗ്ഷനിൽ സംഘടിപ്പിച്ച ചടങ്ങ് മുൻ മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. മാവേലിക്കര നഗരസഭ മുന്‍ അദ്ധ്യക്ഷ ലീല അഭിലാഷ് അദ്ധ്യക്ഷയായി. അഡ്വ.ജി.ഹരിശങ്കർ, എ.മഹേന്ദ്രൻ, മുരളി തഴക്കര, ആർ.രാജേഷ്, ജി.അജയകുമാർ, ഡി.തുളസീദാസ്, അഡ്വ.പി.വി സന്തോഷ് കുമാർ, അഡ്വ.നവീൻ മാത്യു ഡേവിഡ്, കെ.അജയൻ എന്നിവർ പങ്കെടുത്തു. ഏരിയ സെക്രട്ടറി കെ.മധുസൂദനൻ സ്വാഗതം പറഞ്ഞു.