ueh
ജെ. സി. ഐ ചേപ്പാടിൻ്റെയും അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെയും ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ ആർ. സി. സി യിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടന്ന കാൻസർ രോഗനിർണ്ണയ ക്യാമ്പും ബോധവൽക്കരണ ക്ളാസും എ. എം അരീഫ് എം. പി ഉദ്ഘാടനം ചെയ്യുന്നു

ഹരിപ്പാട്: ജെ. സി. ഐ ചേപ്പാടിന്റെയും അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെയും ഇൻഡ്യൻ മെഡിക്കൽ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ആർ.സി.സി യിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടന്ന കാൻസർ രോഗനിർണ്ണയ ക്യാമ്പും ബോധവത്കരണ ക്ളാസും എ.എം. അരി​ഫ് എം. പി ഉദ്ഘാടനം ചെയ്തു . കാർത്തികപ്പള്ളി പഞ്ചായത്തിലെ അശ പ്രവർത്തകരെ ആദരിച്ചു. ജെ.സി.ഐ ചേപ്പാട് പ്രസിഡന്റ് എം. ആർ. രാജീവ് അദ്ധ്യക്ഷനായി. രാജീവ് വിജയൻ സ്വാഗതം പറഞ്ഞു. സോൺ പ്രസിഡൻ്റ് മനു ജോർജ് മുഖ്യാതിഥിയായി.ജില്ലാ പഞ്ചായത്തംഗം അഡ്വ. ടി.എസ് താഹ, ബ്ളോക്ക് പഞ്ചായത്തംഗം ശോഭ, തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വിനോദ് കുമാർ, ദീപക്, സരിതരമണി, അഷറഫ് ഷെരീഫ് എന്നിവർ സംസാരിച്ചു. സുരേഷ് നന്ദി പറഞ്ഞു.