മാവേലിക്കര: സേവാഭാരതിയുടെ നേത്യത്വത്തിൽ സ്വാതന്ത്ര്യത്തിന്റെ അമൃത വർഷത്തോടനുബന്ധിച്ച് നടക്കുന്ന സേവനാമൃതം രണ്ടാം ദിവസം മാവേലിക്കര ജില്ലാ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും ഭക്ഷണത്തിനൊപ്പം മധുരവിതരണം, ദേശീയപതാക എന്നിവ വിതരണം ചെയ്തു. അമൃത സന്ദേശം ആർ.എസ്.എസ് പ്രാന്തീയ സഹസേവാപ്രമുഖ് യു.എൻ.ഹരിദാസ് നിർവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി എസ്.ശ്രീജിത്ത് മധുരം വിതരണം നടത്തി. പതാക വിതരണം ഡോ.ജസ്ന നിർവഹിച്ചു. ചടങ്ങിൽ ഗോപൻ ഗോകുലം, കെ.ബാബു, കെ.സുരേഷ് കുമാർ, എസ്.സുരജ്, ആർ.ദേവരാജൻ, മധുസൂധനൻ പിള്ള, വി.സി.ശിവദാസ് എന്നിവർ നേത്യത്വം നൽകി. വൈകിട്ട് അമ്യത സന്ധ്യയിൽ ദേശഭക്തിഗാനലാപനം, 75 മൺചിരാത് തെളിയിക്കൽ എന്നിവ നടന്നു. സ്വാതന്ത്ര്യ ദിനമായ ഇന്ന് സ്വാവലംഭൻ പദ്ധതി പ്രകാരം നിർദ്ധനയായ കുടുംബത്തിന് സേവാഭാരതി നൽകുന്ന കടയും അനുബന്ധ ഉപകരണങ്ങളും കൈമാറുന്ന ചടങ്ങ് രാവിലെ 10.30ന് നടക്കും.