charitable
ആദരം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പള്ളിപ്പുറത്ത് നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പള്ളിപ്പുറം അങ്കണവാടിയിലെ കുട്ടികൾക്ക് ചെയർമാൻ ഒ.സി. വക്കച്ചൻ പഠനോപകരണങ്ങളും മധുര പലഹാരങ്ങളും വിതരണം ചെയ്യുന്നു

പൂച്ചാക്കൽ: ആദരം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പള്ളിപ്പുറത്ത് നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പള്ളിപ്പുറം അങ്കണവാടിയിലെ കുട്ടികൾക്ക് ചെയർമാൻ ഒ.സി. വക്കച്ചൻ പഠനോപകരണങ്ങളും മധുര പലഹാരങ്ങളും വിതരണം ചെയ്തു. കേള മംഗലത്ത് ഒരു കുടുംബത്തിന് ആദരം ട്രസ്റ്റ് സൗജന്യമായി നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാന്യാസം ഇന്ന് രാവിലെ 8 ന് ഹരിപ്പാട് കരുതൽ കൂട്ടായ്മ ചെയർമാൻ ഷാജി കെ.ഡേവിഡ് നിർവഹിക്കും. തുടർന്ന് തവണക്കടവിലെ സ്വാതന്ത്ര്യ ദിന മരത്തിനെ ആദരിക്കലും അനുസ്മരണ സമ്മേളനവും നടക്കും. ഒ.സി. വക്കച്ചൻ ഉദ്ഘാടനം ചെയ്യും.