മാന്നാർ : നാടുംനഗരവും അമ്പാടിയാകുന്ന ശ്രീകൃഷ്ണജയന്തിയുടെ വിളംബരത്തിന്റെ ഭാഗമായി ബാലഗോകുലം പാതകദിനം ആഘോഷിച്ചു. മാന്നാർ താലൂക്ക്തല ഉദ്ഘാടനം ബാലഗോകുലം താലൂക്ക് അദ്ധ്യക്ഷൻ എച്ച്.അരുൺകുമാർ നിർവഹിച്ചു. താലൂക്കിന്റെ വിവിധ സ്ഥലങ്ങളിലായി ഇരുന്നൂറ്റിയമ്പതോളം കേന്ദ്രങ്ങളിൽ പതാക ഉയർത്തി. "സ്വത്വം വീണ്ടെടുക്കാം സ്വധർമ്മാചരണത്തിലൂടെ" എന്ന ആഹ്വാനമാണ് ഇത്തവണ ശ്രീകൃഷ്ണജയന്തി മുന്നോട്ട് വെക്കുന്നത്. വിവിധ ഗോകുലങ്ങളുടെ ആഭിമുഖ്യത്തിൽ ഗോമാതാ പൂജ, വൃക്ഷ പൂജ, നദീവന്ദനം, തുളസീ വന്ദനം എന്നിവയും നടത്തും.