 
മാന്നാർ: ചോരാത്ത വീട് പദ്ധതിയുടെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷം ചോരാത്ത വീട് പദ്ധതിയിൽ നിർമ്മിച്ച 40-ാംമത് വീടായ പരുമല തിക്കപ്പുഴ താഴ്ചയിൽ സജികുമാറിന്റെ വീട്ടിൽ സംഘടിപ്പിച്ചു. പതാക ഉയർത്തിയും വിദ്യാർത്ഥികൾക്കും പ്രദേശവാസികൾക്കും മധുരവിതരണ നടത്തിയുമാണ് ആഘോഷം നടത്തിയത്. പദ്ധതി ചെയർമാൻ കെ.എ കരീം പതാക ഉയർത്തി. അബിജോൺ, റഫീഖ് മീനമ്പടി, ബഷീർ പാലക്കീഴിൽ , റോയി പുത്തൻപുരക്കൽ, സജികുമാർ എന്നിവർ സംസാരിച്ചു. സജികുമാറിന്റെ മക്കളായ എന്നിവർ ദേശീയഗാനാലാപനം നടത്തി.