ആലപ്പുഴ: കളർകോട് ടീം താനാകുളത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. ചടങ്ങിന്റെ ഭാഗമായി 15 വിമുക്തഭടൻമാരെ പൊന്നാടയണിയിച്ച് ആദരിച്ചു. മുതിർന്ന വിമുക്തഭടൻ പി.കെ.ബേബി പതാക ഉയർത്തി. റിട്ട എൻജിനീയർ വിമൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ഡോ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. അതിഥി
കൾക്ക് കരകൗശലവസ്തുക്കൾ ഉപഹാരമായി നൽകി.