ആലപ്പുഴ: മുല്ലയ്ക്കൽ ശ്രീ രാജ രാജേശ്വരി ക്ഷേത്രത്തിൽ നാരായണീയ സ്വാദ്ധ്യായ മഹാസഭയുടെ നേതൃത്വത്തിൽ
രാമായണ മാസാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരു മാസമായി നടന്നു വന്ന രാമായണ പാരായണവും പ്രഭാഷണ പരമ്പരയും രാമായണ സമർപ്പണത്തോടെ സമാപിച്ചു. തുടർന്ന് സതീഷ് ആലപ്പുഴയുടെ 'ശ്രീരാമ പട്ടാഭിഷേകം' പ്രഭാഷണവും നടന്നു.