ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം കൈതത്തിൽ 299-ാം നമ്പർ ശാഖയിൽ ശ്രീനാരായണ ഗുരുജയന്തി ആഘോഷവും 95-ാമത് മഹാസമാധി ദിനാചരണവും വിപുലമായി നടത്താൻ തീരുമാനിച്ചു. പരിപാടികളുടെ ഫണ്ട് സമാഹരണം വടയപ്പറമ്പിൽ ഉമയമ്മ ഉദ്ഘാടനം ചെയ്തു. ആഘോഷക്കമ്മിറ്റി ചെയർമാൻ പി. ഷാജി ഫണ്ട് ഏറ്റുവാങ്ങി. യൂണിയൻ കൗൺസിലർ ടി.ദിലീപ് രാജൻ, വൈസ് പ്രസിഡന്റ് സി.ഷാജി, മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ സി.പി. ബേബി, പി.കെ.ചന്ദ്രൻ, വി.എൻ.സുരേന്ദ്രൻ, കെ.ബിജു, ലീലാ മോഹൻ, യൂണിയൻ വനിത പ്രതിനിധികളായ പൊന്നമ്മ ശശികുമാർ, സുമ ശ്രീകുമാർ, വനിതാവേദി പ്രസിഡന്റ് വത്സല ബാബു, സെക്രട്ടറി അനിത തിലകൻ, വൈസ് ചെയർമാൻ അമ്പിളി ദിലീപ് എന്നിവർ സംസാരിച്ചു. ശാഖായോഗം സെക്രട്ടറി പി. ഉദയകുമാർ സ്വാഗതവും ആഘോഷക്കമ്മിറ്റി ജനറൽ കൺവീനർ പി.സി.ചന്ദ്രബാബു നന്ദിയും പറഞ്ഞു.