 
ആലപ്പുഴ: യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഭരണഘടന സംരക്ഷണ സംഗമം കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ.ജോബ് ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യദിനത്തിൽ പതാക ഉയർത്തലിന് ശേഷം ഭരണഘടന സംരക്ഷണ പ്രതിജ്ഞയുമെടുത്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.നൂറുദ്ദീൻ കോയ അദ്ധ്യക്ഷത വഹിച്ചു. മാത്യു ചെറുപറമ്പൻ, വത്സല രാമചന്ദ്രൻ, ജ്യോതി മോൾ, ജി.ജിനേഷ്, റിനു ഭൂട്ടോ, മുനീർ റഷീദ്, മണികണ്ഠൻ, അൻഷാദ് മെഹബൂബ്, നൈസാം നജീം, വിശാഖ് വിജയൻ, മനു മഹിന്ദ്രൻ, വിവേക് ബാബു, സഹദ്, റോഷൻ.ടി.ജോൺ, ജോജി എന്നിവർ സംസാരിച്ചു.