 
മാന്നാർ: നമ്മുടെ പൂർവ്വികരായ മഹാത്മാക്കൾ ജീവത്യാഗം ചെയ്‌ത് നേടിത്തന്ന സ്വാതന്ത്ര്യത്തിന്റെ മാഹാത്മ്യം ഉൾക്കൊണ്ട് മുന്നോട്ടുപോകാൻ കഴിയണമെന്ന് കെ.പി.സി.സി മുൻ സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ് പറഞ്ഞു. മാന്നാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാണ്ടനാട് സംഘടിപ്പിച്ച സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പ്രസിഡന്റ് രാധേഷ് കണ്ണന്നൂർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എബി കുര്യാക്കോസ്, ഹരി പാണ്ടനാട്, ജോജി ചെറിയാൻ, സണ്ണി പുഞ്ചമണ്ണിൽ, ജോജി പിന്ദ്രംകോഡ്, അഡ്വ.ശിവശങ്കരൻ, ടി.ഡി മോഹൻ എന്നിവർ സംസാരിച്ചു.