ആലപ്പുഴ: കോൺഗ്രസ് എം. ഒ വാർഡ് ബൂത്തുകമ്മറ്റിയുടെ നേതൃത്വത്തിൽ 75-മത് സ്വാതന്ത്ര്യ ദിനം വിപുലമായി ആചരിച്ചു. അമ്പലപ്പുഴ ഗവ. കോളേജ് റിട്ട. പ്രിൻസിപ്പൽ ഡോ. ആർ .സേതു രവി പതാക ഉയർത്തി. പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നസിം ചെമ്പകപ്പള്ളി ,യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് നൂർദ്ദീൻ കോയ, കോൺഗ്രസ് സൗത്ത് ബ്ലോക്ക് ജനറൽ സെക്രട്ടറി ജോസ്കുട്ടി,മുഹമ്മദ് ഗുൽഷൻ, സെയ്ഫുദ്ദീൻ, നെജീബ്, റാഷിദ്, ആന്റണി എന്നിവർ സംസാരിച്ചു.