ambala

അമ്പലപ്പുഴ: പുന്നപ്ര പതിനാലാം വാർഡ് പുതുവലിൽ ബൈജു - സരിത ദമ്പതികളുടെ മകൻ ശ്രീരാജിനെ (നന്ദു-19) തീരദേശ പാതയിൽ വണ്ടാനം പടിഞ്ഞാറ് ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി.

ഞായർ രാത്രി വീടിനു സമീപത്തുവച്ച്, ശ്രീരാജും പ്രദേശത്തുള്ള 2 യുവാക്കളുമായി വാക്കേറ്റമുണ്ടായെന്നും അവർ നന്ദുവിനെ മർദ്ദിച്ചെന്നും ബന്ധുക്കൾ പറയുന്നു. തുടർന്ന് വീട്ടിൽ നിന്നു പോയ ശ്രീരാജിനെ പിന്നീട് റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടുകാർ പുന്നപ്ര പൊലീസിൽ പരാതി നൽകി. പുന്നപ്ര പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കിയ മൃതദേഹം ആലപ്പുഴ മെഡി. ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമാർട്ടത്തിനു ശേഷം സംസ്കരിച്ചു. വെൽഡിംഗ് തൊഴിലാളി ആയിരുന്നു. സഹോദരങ്ങൾ: ശ്രുതി, ശ്രീലക്ഷ്മി.