പൂച്ചാക്കൽ: പാണാവള്ളി പുലവേലിൽ സർപ്പ ധർമ്മ കുടുംബ ട്രസ്റ്റ് വാർഷിക പൊതുയോഗം സെക്രട്ടറി വി.ജി ഷാജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ഡി. അശോകൻ അദ്ധ്യക്ഷനായി. ഖജാൻജി എ. പുഷ്പരാജ് മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായി ഹരിഹരൻ ( പ്രസിഡന്റ്), ആർ. വിനോദ് പുലവേലിൽ ( സെക്രട്ടറി),സി.ജി ഉണ്ണി ചന്ദ്രപ്പുരത്ത് ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.