പൂച്ചാക്കൽ: എസ്.എൻ.ഡി.പി യോഗം 1140-ാം നമ്പർ തൃച്ചാറ്റുകുളം ചേലാട്ടുഭാഗം ശാഖയുടെ നേതൃത്വത്തിൽ പോഷക സംഘടനാ പ്രവർത്തകരുടെ സംയുക്ത യോഗം നടന്നു. പ്രസിഡന്റ് വി.കെ.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരു ജയന്തി വിപുലമായി ആഘോഷിക്കുവാൻ തീരുമാനിച്ചു. ശാഖാ സെക്രട്ടറി കെ.എസ്.സുജിത്ത്, വൈസ് പ്രസിഡന്റ് സി.വി.ചന്ദ്രൻ,ചേർത്തല യൂണിയൻ മുൻ കൗൺസിലർ പി.വിനോദ്, വനിതാ സംഘം യൂണിയൻ കൗൺസിലർ മഞ്ജുഷാ വേണുഗോപാൽ, സുമാ ശശിധരൻ ,വി.കെ പുരുഷൻ തുടങ്ങിയവർ സംസാരിച്ചു.