ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തോടനുബന്ധിച്ചുള്ള ജലറാലി ഇന്ന് അരങ്ങേറും. രാവിലെ 8ന് കയാക്കിംഗ് കനോയിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മുപ്പാലത്തിന് സമീപം കനാലിലാണ് ജലറാലി ഒരുക്കുക. പി.പി.ചിത്തരഞ്ജൻ എം.എൽ.എ റാലി ഉദ്ഘാടനം ചെയ്യും. ചെറുവള്ളങ്ങൾ അണിനിരക്കുന്ന ജലറാലി നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ഭാഗമായി ആദ്യമായാണ് സംഘടിപ്പിക്കുന്നത്. ജലത്സോവത്തെ വരവേൽക്കാനുള്ള ബീച്ച് റൺ അത് ലറ്റിക്കോ ഡി ആലപ്പിയുടെ നേതൃത്വത്തിൽ സെപ്തംബർ 3ന് വൈകിട്ട് 4ന് ആലപ്പുഴ ബീച്ചിൽ നടക്കും. റാലിയുടെയും - ജലോത്സവത്തിന്റെ ഭാഗമായുള്ള ജല റാലി 17 ന് രാവിലെ 8ന് മുപ്പാലത്തിന് സമീപം പി.പി.ചിത്തരഞ്ജൻ എം.എൽ.എ. ഉദ്ഘാടനംചെയ്യും