photo
സ്വാതന്ത്ര്യത്തിന്റെ അമ്യത മഹോത്സവത്തോടനുബന്ധിച്ച് താമരക്കുളം വി.വി.എച്ച്.എസ് എസ് നടത്തിയ സ്വാതന്ത്ര്യ ദിനറാലി

ചാരുംമൂട് : സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് താമരക്കുളം വി.വി.എച്ച്.എസ് വിപുലമായ സ്വാതന്ത്ര്യ ദിനറാലി നടത്തി. റാലി നൂറനാട് സർക്കിൾ ഇൻസ്പെക്ടർ പി.ശ്രീജിത്ത് ഫ്ലാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി, താമരക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു , ബ്ലോക്ക് വൈസ് പ്രസിഡന്റ് സിനുഖാൻ, പി.ടി.എ പ്രസിഡന്റ് എസ്.ഷാജഹാൻ, പ്രിൻസിപ്പൽ ജിജി.എച്ച്. നായർ , എച്ച്.എം ഏ .എൻ. ശിവപ്രസാദ് , ഡെപ്യൂട്ടി എച്ച്.എം.സഫീന ബീവി, രതീഷ് കുമാർ , കെ.രഘുകുമാർ , സി.എസ്.ഹരികൃഷ്ണൻ , ടി. ഉണ്ണികൃഷ്ണൻ , ബി.കെ.ബിജു തുടങ്ങിയവർ റാലി നയിച്ചു. റാലിക്ക് ശേഷം പായസ വിതരണവും നടന്നു.