ambala
അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നവീകരിച്ച നിർമാണ പ്രവർത്തനങ്ങളുടെ സമർപ്പണം തിരുവിതാംകൂർ ദേവസ്വം പ്രസിഡൻ്റ് അഡ്വ: അനന്തഗോപൻ നിർവഹിക്കുന്നു

അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നവീകരിച്ച നിർമ്മാണ പ്രവർത്തനങ്ങളുടെ സമർപ്പണം നടന്നു. പടിഞ്ഞാറെ നടയിലെ ആൽത്തറ, നടപ്പന്തൽ, കളിത്തട്ട് എന്നിവയുടെ നവീകരണവും ക്ഷേത്ര തിരുമുറ്റത്തെ ചരൽ വിരിക്കലുമാണ് പൂർത്തിയായത്. ഭക്തരുടെയും അമ്പലപ്പുഴ കുടുംബവേദിയുടെയും സഹായത്തോടെ 10 ലക്ഷം ചെലവിട്ടായിരുന്നു നവീകരണം. ഇന്നലെ വൈകിട്ട് 5ന് നടന്ന ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. അനന്തഗോപൻ നവീകരണ പ്രവർത്തനങ്ങളുടെ സമർപ്പണം നിർവഹിച്ചു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് മധു പി.ദേവസ്വം പറമ്പ് അദ്ധ്യക്ഷനായി. ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മിഷണർ ജെ. ആശാ കുമാരി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി.ആർ.ശ്രീ ശങ്കർ, ഉപദേശക സമിതി വൈസ് പ്രസിഡന്റ് എൻ.ശശീന്ദ്രൻ, സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ ജി.അനുഗ്രഹ, കുടുംബവേദി വൈസ് ചെയർമാൻ രാജഗോപാലൻ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു.