 
മാന്നാർ: ദേശീയ പതാകയേയും, ദേശീയഗാനത്തേയും അപമാനിച്ചെന്ന പരാതിയിൽ ബുധനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.രാമകൃഷ്ണൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തിൽ ബുധനൂർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ഉപരോധിച്ചവരെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വീട്ടിൽ ദേശീയപതാക തലതിരിച്ചുയർത്തി പതാകയെ അപമാനിച്ചെന്നും അങ്കണവാടിയിൽ പതാക ഉയർത്തലിന് ശേഷംനടന്ന ദേശീയഗാനാലാപനത്തിനിടെ ഫോണിൽ സംസാരിച്ച് ദേശീയ ഗാനത്തെ അപമാനിച്ചെന്നുമായിരുന്നു പഞ്ചായത്ത് വൈസ് പ്രസിഡന്റും സി.പി.എം നേതാവുമായ ജി.രാമകൃഷനെതിരെയുള്ള പരാതി. ബി.ജെ.പി മാന്നാർ മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ ഉപരോധസമരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്കമ്മിറ്റി പ്രസിഡന്റ് ശ്രീകുമാർ നെടുംചാലിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം രാജേഷ് ഗ്രാമം മുഖ്യപ്രഭാഷണം നടത്തി. എസ്.സിമോർച്ച ജില്ലാപ്രസിഡന്റ് മോഹൻകുമാർ, ജില്ലാകമ്മിറ്റിയംഗം രാജീവ് ഗ്രാമം, മണ്ഡലംട്രഷറർ സന്തോഷ്, ഐ.ടിസെൽ മാന്നാർമണ്ഡലം കൺവീനർ സുനിഗ്രാമം, പഞ്ചായത്ത് ജനറൽസെക്രട്ടറി ടി.പി.സുന്ദരേശൻ, പഞ്ചായത്ത്കമ്മിറ്റി വൈസ് പ്രസിഡന്റ് ഹരിദാസ്, രാജ്‌മോഹൻ, രഞ്ജിത്ത് വടവക്കാട്, മണിക്കുട്ടൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ശാന്താ ഗോപകുമാർ, ടി.സുജാത , ഉഷാകുമാരി, ശ്രീജാ ശ്രീകുമാർ, രാജി ബാബു, മണ്ഡലം കമ്മിറ്റിയംഗങ്ങളായ രാജേഷ് കടമ്പൂർ, ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുത്തു.