ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിൽ മികച്ച വനിതാ കർഷകർക്ക് ആദരവും പുരസ്‌കാര വിതരണവും നടത്തുന്നു. ഇന്ന് രാവിലെ 10 ന് യൂണിയൻ ബിൽഡിംഗിലെ സരസകവി മൂലൂർ സ്മാരകഹാളിൽ വനിതാസംഘം കേന്ദ്രസമിതി പ്രസിഡന്റ് കെ.പി.കൃഷ്ണകുമാരി ഉദ്ഘാടനം നിർവഹിക്കും. മികച്ച അഞ്ച് വനിതാകർഷകർക്ക് പുരസ്‌കാരവും നൽകി ആദരിക്കും. ചടങ്ങിൽ യൂണിയൻ വനിതാസംഘം പ്രസിഡന്റ് ഐഷാ പുരുഷോത്തമൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ ചെയർമാൻ അനിൽ അമ്പാടി മുഖ്യപ്രഭാഷണം നടത്തും. വനിതാസംഘം കേന്ദ്രസമിതി നടത്തിയ കലോത്സവത്തിൽ വിജയികളായവർക്ക് യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം പുരസ്‌കാരങ്ങൾ നൽകും. യൂണിയൻ അഡ്.കമ്മറ്റി വൈസ് ചെയർമാൻ പി.ആർ.രാഖേഷ് , യൂണിയൻ അഡ്.കമ്മറ്റി അംഗങ്ങളായ കെ.ആർ.മോഹനൻ, എസ്.ദേവരാജൻ, കെ.ആർ.മോഹനൻ കൊഴുവല്ലൂർ, ബി.ജയപ്രകാശ് തൊട്ടാവാടി, സരേഷ് വല്ലന, അനിൽ കണ്ണാടി, വനിതാസംഘം യൂണിയൻ ട്രഷറർ സുഷമ രാജേന്ദ്രൻ, വനിതാസംഘം യൂണിയൻ കോർഡിനേറ്റർ ശ്രീകല സന്തോഷ് എന്നിവർ സംസാരിക്കും. യൂണിയൻ വനിതാസംഘം സെക്രട്ടറി റീന അനിൽ സ്വാഗതവും വൈസ് പ്രസിഡന്റ് ശ്രീകുമാരി ഷാജി നന്ദിയും പറയും. ചടങ്ങിൽ വിവിധ ശാഖകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 61 കർഷകരെ ആദരിക്കും.