
പൂച്ചാക്കൽ: ആദരം സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടന്നു. ചെയർമാൻ ഒ.സി.വക്കച്ചൻ ഉദ്ഘാടനം ചെയ്തു. പള്ളിപ്പുറത്ത് അങ്കണവാടി കുട്ടികൾക്ക് പഠനോപകരണങ്ങളും മധുര പലഹാരവും വിതരണം ചെയ്തു. സ്വാതന്ത്ര്യ സമര സേനാനികൾ പള്ളിപ്പുറം തവണക്കടവിൽ 1947 ആഗസ്റ്റ് 15 ന് നട്ട തണൽ മരത്തിനെ ആദരിച്ചു ആഘോഷത്തിന്റെ ഭാഗമായി പള്ളിപ്പുറം കേളമംഗലത്ത് അർഹതപ്പെട്ട കുടുംബത്തിന് സൗജന്യമായി വീട് നിർമ്മിച്ചു നൽകുന്നതിന് ശിലാസ്ഥാപനം നടത്തി. ഹരിപ്പാട് കരുതൽ ഉച്ചയൂണ് കൂട്ടായ്മ ചെയർമാൻ ഷാജി.കെ.ഡേവിഡ് മുഖ്യാതിഥിയായി . സിനിമാ സംവിധായകൻ ഛോട്ടാ വിപിൻ, ആദരം എക്സിക്യൂട്ടീവ് മെമ്പർ അഖിൽ തുടങ്ങിയവർ പങ്കെടുത്തു.