ആലപ്പുഴ: ഗുരുധർമ്മ പ്രചരണ സഭ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം സഭ കേന്ദ്രസമിതി രജിസ്ട്രാർ അഡ്വ.ടി.എം.മധു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സതീശൻ അത്തിക്കാട് അദ്ധ്യക്ഷത വഹിച്ചു. ടൂറിസം ഡപ്യൂട്ടി ഡയറക്ടർ ജി.ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്രസമിതി എക്സിക്യൂട്ടിവ് അംഗങ്ങളായ പി.കമലാസനൻ, ചന്ദ്രൻ പുളിങ്കുന്ന്, സരോജിനി കൃഷ്ണൻ, ജില്ലാ സെക്രട്ടറി എം.ഡി.സലിം,എം.രവീന്ദ്രൻ, എസ്.ഡി.രവി, പ്രസാദ് മാവേലിക്കര, അഡ്വ.പ്രകാശൻ, വി.വി.ശിവപ്രസാദ്, ഷൈല ജലാലസ് എന്നിവർ സംസാരിച്ചു.